kk
കെ.തങ്കപ്പൻ

മറയൂർ: അഞ്ചുനാട് വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മറയൂർ കോച്ചാരം രശ്മി ഭവനിൽ കേശവൻ മകൻ കെ. തങ്കപ്പൻ (68) നിര്യാതനായി. മറയൂർ ശർക്കര മൊത്തവ്യാപാരിയായിരുന്നു. 2016-17 ലെ മികച്ച പ്രവർത്തകനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അവാർഡ് കെ. തങ്കപ്പനായിരുന്നു. ഒരു തമിഴ് സിനിമ നിർമ്മിച്ചിട്ടുമുണ്ട്. ഭാര്യ: പ്രസന്ന. മക്കൾ: രതീഷ് (അനു), രശ്മി (അരുന്ധു) ആലുവ. മരുമക്കൾ: സുനിൽ, നീതു. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.