പീരുമേട്: സംസ്ഥാന ഹർത്താൽ പീരുമേട്ടിൽ സമാധാനപരം. നിരത്തിൽ വാഹനങ്ങൾ പൊതുവേ കുറവായിരുന്നു. ചില തോട്ടങ്ങളിൽ ജോലികൾ നടന്നു. മുപ്പത്തിയഞ്ചാംമൈലിലും പെരുവന്താനം, പാമ്പനാർ ഏലപ്പാറ എന്നിവിടങ്ങളിലും ചില വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. ശബരിമല തീർഥാടകാരുടെ വാഹനങ്ങളും ഇരു ചക്ര വാഹനങ്ങളും ഓടി. സർക്കാർ ഓഫീസുകളിൽ ഹാജർ നില വളരെ കുറവായിരുന്നു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും ആറു മണിക്കു ശേഷമാണ് സർവ്വീസ് നടത്തിയത്. പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ഓടി.