കുമളി: ഹർത്താലിനെതുടർന്ന് കല്ലേറിൽ സി.പി.എം- ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. തേക്കടിയിൽ ഹർത്താലനുകൂലികൾ നടത്തിയ പ്രകടനത്തിനെതിരെ സി.പി.എം പ്രവർത്തകർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. തുടർന്ന് പൊലീസ് ലാത്തിവീശി. ഒരു യാത്രക്കാരന്റെ ബൈക്ക് തല്ലിതകർത്തു. കുമളി പോസ്റ്റ് ഓഫീസിന് സമീപം സി.പി.എം പ്രവർത്തകരും കുമളി ഗവ. സ്കൂളിന് സമീപം ബി.ജെ.പി പ്രവർത്തകരും നിലയുറപ്പിച്ചു. കുമളി ടൗണിൽ വൻ പൊലീസ് സന്നാഹം തമ്പടിച്ചിരിക്കുകയാണ്. പതിനഞ്ചോളം ബി.ജെ.പി പ്രവർത്തകരെ രാവിലെ തന്നെ പൊലീസ് കസ്റ്റയിലെഡിലെടുത്തിരുന്നു. കുമളിയിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. അയ്യപ്പഭക്തരുടെ വാഹനങ്ങൾ സുഖകരമായി കടന്നു പോയി. കെ.എസ്.ആർ.ടി.സി ബസുകളും പ്രൈവറ്റ് ബസുകളും നിരത്തിലിറങ്ങിയില്ല. തമിഴ്നാട്ടിൽ നിന്ന് എത്തിയ യാത്രക്കാർ വാഹനം കാട്ടാകെ ദുരിതമനുഭവിച്ചു. തേക്കടി സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾ ഹർത്താലിൽ ഹോട്ടലുകളിൽ തന്നെ കഴിഞ്ഞു.