കട്ടപ്പന: ഓസാനം ഇംഗ്ലീഷ് മീഡിയം എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ മണിമല താഴത്തുവടകര മഠത്തുംമുറിയിൽ പരേതനായ ജോസഫിന്റെ മകൻ എം.ജെ. മത്തായി (മത്തായിസാർ- 76) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (കട്ടപ്പന സെന്റ് ജോർജ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്). മക്കൾ: മിന്റോ, പരേതയായ മിസ്റ്റി. മരുമകൾ: സുധ. 21 വർഷമായി സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. ഇന്ന് സ്‌കൂളിന് അവധി നൽകി. ശനിയാഴ്ച രണ്ടിന് സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം ആറിന് 2.30ന് മണിമല ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ.