kk
തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ യോഗം എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ഹർത്താലിന്റെ മറവിൽ എൻ.ജി.ഒ.യൂണിയൻ, കെ.എസ്.ടി.എ, കെ.ജി.ഒ.എ എന്നീ സർവീസ് സംഘടനകളുടെ ആഫീസുകളും കൊടിമരങ്ങളും അടിച്ചു തകർത്ത ആർ.എസ്.എസ് ക്രിമിനലുകളുടെ നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടന്ന യോഗം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, ടി.എം. ഹാജറ, സി.ബി. ഹരികൃഷ്ണൻ, രഞ്ചുമാണി എന്നിവർ സംസാരിച്ചു. ഇടുക്കി കളക്ടറേറ്റിൽ കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി സുമേഷ് ദിവാകരൻ,​ നെടുങ്കണ്ടത്ത് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എ.സുരേഷ്,​ പീരുമേട് യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം രാജീവ് ജോൺ എന്നിവർ ഉദ്ഘാടനം ചെയ്തു.