kk
മാദ്ധ്യമപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ പ്രകടനം

തൊടുപുഴ: മാദ്ധ്യമ പ്രവർത്തകർക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. മാദ്ധ്യമ സ്വാതന്ത്ര്യം നിലനിൽക്കരുതെന്ന ലക്ഷ്യത്തോടെ ലാഭനഷ്ടം നോക്കി ഓരോ സന്ദർഭങ്ങളിൽ വ്യത്യസ്ത നിലപാടെടുക്കുകയാണ് പാർട്ടികൾ. രാഷ്ട്രീയ നേതൃത്വമോ ഭരണ യന്ത്രം തിരിക്കുന്നവരോ അറിയാതെയല്ല മാദ്ധ്യമ പ്രവർത്തകർ ആക്രമിക്കപ്പെടുന്നതെന്ന് ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി. ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ നേതൃത്വങ്ങൾ മാദ്ധ്യമ ധർമത്തിനനുകൂലമായി ഉറച്ച നിലപാടെടുക്കാത്തത് സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് വെല്ലുവിളിയാണ്. അക്രമികൾക്കെതിരെ കർശന നടപടിയെടുത്ത് മാദ്ധ്യമ പ്രവർത്തകർക്കെതിരായ ദുഷ്‌പ്രവണതയുടെ മുനയൊടിക്കാൻ സർക്കാർ തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറയും സെക്രട്ടറി എം.എൻ. സുരേഷും സംസാരിച്ചു. ഹാരിസ് മുഹമ്മദ്, വിനോദ് കണ്ണോളി, വിൽസൺ കളരിക്കൽ, അഖിൽ സഹായി, റോണി ജോസഫ്, ബാസിത് ഹസൻ, എസ്.വി രാജേഷ്, ആൽവിൻ തോമസ്, നവിൻ വർഗീസ്, ജെയിസ് വാട്ടപ്പിള്ളിൽ, ടി.എസ് നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.