kk
കാർഷിക മേളയോടനുബന്ധിച്ച് നടത്തിയ പുനർജനി സെമിനാറിൽ കാനം രാജേന്ദ്രൻ സംസാരിക്കുന്നു

തൊടുപുഴ: നവകേരള നിർമ്മാണം സാക്ഷാത്ക്കരിക്കാൻ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് എല്ലാ കക്ഷികളും ഒന്നിച്ചു നിൽക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്റർ കാർഷിക മേളയോടനുബന്ധിച്ച് നടത്തിയ പുനർജനി സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജെ.ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ റവന്യൂ സെക്രട്ടറി സരള ഗോപാലൻ, മുൻ എം.പിമാരായ ജോയി എബ്രാഹം, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, സി.പി. ജോൺ, ടി.എം. സലിം, പി.ടി. ജോസ്, ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കർ, സാമൂഹിക സംരംഭക ലക്ഷ്മി മേനോൻ, കമാൻഡർ റ്റി.ഒ. ഏലിയാസ്, മാത്യു കുഴൽനാടൻ, കുഞ്ഞുകോശി പോൾ എന്നിവർ സംസാരിച്ചു.

കാർഷികമേള സമാപനസമ്മേളനം ഇന്ന്

തൊടുപുഴ: ഉച്ചയ്ക്ക് 2.30-ന് ഭക്ഷണക്രമവും ആരോഗ്യപരിപാലനവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. സി.എഫ്. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.കെ. ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6.30-ന് കാർഷികമേള 2019 സമാപനസമ്മേളനം നടക്കും. മന്ത്രി എം.എം. മണി സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ജെ.ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കർഷകതിലക് അവാർഡ് ദാനം നിർവഹിക്കും. വൈകിട്ട് 7-ന് പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്ത് നയിക്കുന്ന മ്യൂസിക്കൽ സെലിബ്രേഷൻ - ഉത്സവ് 2019- ഉണ്ടാകും.


പ്രദർശനം നാളെയും കൂടി

തൊടുപുഴ : കാർഷികമേളയോടനുബന്ധിച്ചുള്ള സ്റ്റാളുകളുടെയും വിളകളുടെയും പ്രദർശനം നാളെ വരെ ഉണ്ടാകും.


കാലിപ്രദർശനം ഇന്ന്

തൊടുപുഴ: കാലിപ്രദർശനം ഇന്ന് രാവിലെ 8.30 മുതൽ നടക്കും. കോലാനി - വെങ്ങല്ലൂർ ബൈപാസിൽ പെട്രോൾ പമ്പിനു സമീപമാണ് കാലിപ്രദർശനവും മത്സരവും നടക്കുന്നത്.