തൊടുപുഴ: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. തട്ടക്കുഴ കൊല്ലപ്പുഴ പുൽപ്പാറയിൽ ഷിബുവിനാണ് (51) പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ കരിമണ്ണൂർ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. തൊടുപുഴിൽ നിന്ന് തട്ടക്കുഴയ്ക്കു പോവുകയായിരുന്ന ഷിബുവിന്റെ കാറും വണ്ണപ്പുറം- തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന മൻസൂര്യ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ബസിന്റെ മുൻചക്രം പൊട്ടി. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കുറച്ച് ബസ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു.