കുമളി: മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.എെയായിരുന്ന മേക്കുളം ടി. ബാബുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചായത്ത് പൊതുവേദിയിൽ കുമളി പൗരാവലിയുടെ നേതൃത്വത്തിൽ യോഗം ചേരും. കുമളിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായുന്നു ടി. ബാബു. മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. 1979-80 കളിൽ കുമളിയിലെ ശക്തി ക്ലബ്ബിലൂടെ ബാബു ഫുട്ബോളിലുള്ള കഴിവ് തെളിയിച്ചു. 1990 ൽ സർവീസിൽ പ്രവേശിച്ചതോടെ ജില്ലാതലത്തിൽ പൊലീസിൽ ഫു‌ട്ബോൾ ടീമിനെ പ്രതിനിധീകരിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കരൾ രോഗത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് മരിക്കുന്നത്.