sndp-yogam
എസ്.എൻ.ഡി.പി യോഗം അട്ടപ്പള്ളം ശാഖാ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര

കുമളി: എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയന്റെ കീഴിൽ അട്ടപ്പള്ളം കേന്ദ്രീകരിച്ച് പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു. അട്ടപ്പള്ളം വടക്കേപറമ്പിൽ ദിവാകരന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് സി.എ. ഗോപിവൈദ്യർ പുതിയശാഖ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അജയൻ കെ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ഇ.എൻ. കേശവൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി ഷൈലമ്മ വത്സൻ, വിശ്വനാഥപുരം ശാഖാ പ്രസിഡന്റ് കെ.ജി. സുരേന്ദ്രൻ, സെക്രട്ടറി കെ.എൻ. സുരേഷ്, കുമളി ശാഖാ പ്രസിഡന്റ് ബെൽഗി ബാബു, സെക്രട്ടറി എൻ.കെ. സജിമോൻ, സ്പ്രിംഗ് വാലി ശാഖാ പ്രസിഡന്റ് ഒ.എൻ. ഹരിസുധൻ, സെക്രട്ടറി എം.ആർ. സജീവൻ, പത്തുമുറി ശാഖാ പ്രസിഡന്റ് സുബീഷ്, സെക്രട്ടറി പ്രസന്നകുമാർ, ഡൈമുക്ക് ശാഖാ പ്രസിഡന്റ് മനോജ്, സെക്രട്ടറി തങ്കച്ചൻ, അട്ടപ്പള്ളം ശാഖാ ചെയർമാൻ ഡി.എസ്. മുരളീധരൻ, കൺവീനർ ടി.ജി. ബാലൻ എന്നിവർ പങ്കെടുത്തു.