കട്ടപ്പന: എസ്.എൻ.ഡി.പി യോഗം കട്ടപ്പന ശാഖ പുതുതായി പണികഴിപ്പിച്ച ശ്രീനാരായണ സ്റ്റഡി സെന്റർ മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ നാടിന് സമർപ്പിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് വിധു എ സോമൻ, യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, ശാഖാ പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, സെക്രട്ടറി പി.ഡി. ബിനു, യൂണിയൻ കൗൺസിലർമാരായ മനോജ് ആപ്പാന്താനം, സുനിൽ പി.കെ, സതീഷ് എ.എസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശ്രീകലാ ശ്രീനു, സെക്രട്ടറി ലതാ സുരേഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല, കുമാരി സംഘം യൂണിയൻ പ്രസിഡന്റ് ടി.പി. ഭാവന, സെക്രട്ടറി ദേവിക ഷാജി, വിവിധ ശാഖാ പ്രസിഡന്റുമാരായ പി.കെ. ജോഷി, എം.വി. സുരേഷ്, പി. മോഹനൻ, സുരേഷ് ബാബു, ശാഖാ വൈസ് പ്രസിഡന്റ് എ.എൻ. സാബു, യൂണിയൻ കമ്മിറ്റി അംഗം പി.എൻ. സജീന്ദ്രൻ, പോഷക സംഘടന ഭാരവാഹികളായ വത്സ കൃഷ്ണൻകുട്ടി, ഷീബ വിജയൻ, ലളിത മോഹനൻ, ജയേഷ് തെക്കേടത്ത്, ബിനീഷ് ചരളയിൽ, രേഷ്മ ടി.എം, ലക്ഷ്മി മോഹനൻ, ബിനു ബിജു, മാധവ് സി അനിൽ, അഭിഷേക് രാജേഷ് എന്നിവർ സംസാരിച്ചു. യോഗത്തിൽ സ്റ്റഡി സെന്റർ നിർമ്മാണം പൂർത്തിയാക്കിയ ശശിലാൽ കുന്നുംപുറത്തിന് ആദരിച്ചു.