രാജാക്കാട്: ശാന്തൻപാറ ഗവ. കോളേജ് ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുരിക്കുംതൊട്ടി മോണ്ട് ഫോർട്ട് വാലി സ്‌കൂൾ അങ്കണത്തിൽ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിക്കും. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിയ്ക്കും. ജോയ്സ് ജോർജ് എം.പി, കെ. സോമപ്രസാദ് എം.പി, തേനി എം.പി പാർത്ഥിബൻ, എം.എൽ.എമാരായ പി.ജെ. ജോസഫ്, എസ്. രാജേന്ദ്രൻ, ഇ.എസ്. ബിജിമോൾ, റോഷി അഗസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, കോളേജ് സ്‌പോൺസറിംഗ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ സേനാപതി ശശി, പ്രിൻസിപ്പൽ ജോബിൻ സഹദേവൻ, പി.ടി.എ വൈസ് പ്രസിഡന്റ് ടി.ജെ ഷൈൻ എന്നിവർ പങ്കെടുക്കും.