അണക്കര: ചക്കുപള്ളം പഞ്ചായത്തിൽ സുഗന്ധവിള കൃഷിക്ക് വേപ്പിൻ പിണ്ണാക്ക് വിതരണം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് കൃഷിഭവൻ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണൻകുട്ടി നിർവഹിക്കും.. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വനിത കർഷകർക്ക് തന്നാണ്ട് കരം അടച്ച രസീത്, ആധാർ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നീ രേഖകളുമായി കൃഷിഭവനിൽ വന്നു ഗുണഭോക്തൃ വിഹിതം അടച്ച് വേപ്പിൻ പിണ്ണാക്ക് കൈപ്പറ്റാം. 50 കിലോ വേപ്പിൻ പിണ്ണാക്കിന് 349 രൂപ വീതം ഗുണഭോക്തൃവിഹിതം അടയ്ക്കേണ്ടതാണെന്ന് കൃഷി ഒാഫീസർ അറിയിച്ചു.