തൊടുപുഴ: മുട്ടം ജില്ലാ കോടതിക്ക് സമീപം നിർമ്മാണം പൂർത്തിയാക്കിയ വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യൂറോ ഇടുക്കി യൂണീറ്റിന്റെ പുതിയ ഓഫീസ് മന്ദിരം 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം.എം. മണി, ജി. സുധാകരൻ, ജോയ്‌സ് ജോർജ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, വിജിലൻസ് ആന്റ് ആന്റീ കറപ്‌ഷൻ വകുപ്പ് ഡയറക്ടർ മുഹമ്മദ്‌ യാസീൻ, ഐ.ജി വെങ്കിടേഷ് എന്നിവർ പങ്കെടുക്കും. വിജിലൻസ് ഡി.വൈ.എസ്.പി, 4 സി.ഐ, 20 സിവിൽ പൊലീസ് ഉൾപ്പടെ മുപ്പതോളം ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ഏറ്റവും താഴെ വാഹന പാർക്കിംഗ്,​ മുകളിലുള്ള മൂന്ന് നിലകളിൽ ഓഫീസ് വിഭാഗം എന്നിങ്ങനെയാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.