ചെറുതോണി: വാഴത്തോപ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവും തിരുവാഭരണ ഘോഷയാത്രയും 14ന് നടത്തുമെന്ന് ഭാരവാഹികളറിയിച്ചു.
14 ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, തിരുനട തുറക്കൽ, 5.15 ന് നിർമ്മാല്യ ദർശനം, 5.30 ന് വിശേഷാൽ നെയ്യഭിഷേകം, ആറിന് അഷ്ടദ്രവ്യ സമേത മഹാഗണപതിഹോമം, 7.30 ന് ഉഷപൂജ, എട്ടിന് അന്നദാനം, 8.30ന് മഹാ ശനീശ്വര പൂജ, 10.30 ന് കലശപൂജ, നവകം, പഞ്ചഗവ്യം, പുണ്യാഹം ശ്രീധർമ്മ ശാസ്താ സഹസ്രനാമാർച്ചന, 12 ന് ഉച്ചപൂജ കലശാഭിഷേകം, ഒന്നിന് തിരുനട അടയ്ക്കൽ, നാലിന് തിരുനട തുറക്കൽ, വൈകിട്ട് നാലിന് പൈനാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭദ്രദീപം തെളിയിച്ച് വെള്ളാപ്പാറ ശ്രീമഹേശ്വരി ക്ഷേത്രത്തിൽ എത്തിച്ചേർന്ന് 5.45 ന് വെള്ളാപ്പാറ ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ നിന്ന് കായംകുളം കനകമഠം മണ്ണടിക്കാവ് ദേവിയുടെ ജീവിത എഴുന്നള്ളത്തോടു കൂടിയ താളമേള നടനവും കൂടി ഭക്തജനങ്ങൾ അണി നിരക്കുന്ന വർണ്ണശമ്പളമായ താലപ്പൊലി ഘോഷയാത്ര.
ഘോഷയാത്രയിൽ വിനായക കാവടി മന്നം അവതരിപ്പിക്കുന്ന ഹനുമാനും ലക്ഷ്മണനും, പഞ്ചാരിമേളം, ചെണ്ടമേളം, പമ്പമേളം, രഥം എഴുന്നള്ളിപ്പ്, വൈകിട്ട് 6.30 ന് ദീപാരാധന, 7.30 ന് വിശേഷാൽ പുഷ്പാഭിഷേകം, എട്ടിന് തപോവനം ശ്രീവ്യാസാ ആശ്രമം മഠാധിപതി സ്വാമി ദേവചൈതന്യയുടെ പ്രഭാഷണം, 8.15ന് അത്താഴ പൂജ, 8.30 തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടിക്കൽ നിന്ന് ആചാരപൂർവ്വം ക്ഷേത്രത്തിലേക്ക്. തുടർന്ന് താലംഅഭിഷേകം, അന്നദാനം, 8.30 ന് വാഴത്തോപ്പ് ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സമന്വയ സ്‌കൂൾ ഒഫ് ഡാൻസ് ചെറുതോണി അവതരിപ്പിക്കുന്ന നൃത്തനിശ, 9.30 ന് മംഗളപൂജ, മംഗളാരതി, 9.30 ന് തിരുവുത്സവ ചമയങ്ങൾ, 9.50 ന് ഹരിവരാസനം പാടി നടയടയ്ക്കൽ, 10.30 ന് കൊച്ചിൻ ഹൈലൈറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദുർഗ വിശ്വനാഥ് അവതരിപ്പിക്കുന്ന മെഗാഹിറ്റ് ഗാനേളയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ ചെയർമാൻ ടി.എ. ആനന്ദുകുമാർ തുണ്ടത്തിൽ, രക്ഷാധികാരി ഡോ. പി.സി. രവീന്ദ്രനാഥ്, ഉത്സവ കമ്മിറ്റി രക്ഷാധികാരി സ്വാമി ദേവചൈതന്യ, ക്ഷേത്രം വൈസ് പ്രസിഡന്റുമാരായ പി.കെ. ജയൻ, പി.ജി. ദാസൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സുരേഷ് എസ്. മീനത്തേരിൽ, ക്ഷേത്രം ജോയിൻ സെക്രട്ടറി പി.കെ. രാജേഷ് എന്നിവർ അറിയിച്ചു.