രാജാക്കാട്: ദേശീയ പണിമുടക്ക് പൊതുവെ ഹർത്താലിന്റെ പ്രതീതി ജനിപ്പിച്ചു. തോട്ടം മേഖല നിശ്ചലമായി. ടൂറിസ്റ്റ് സ്വകാര്യ വാഹനങ്ങൾ ഓടി. കടകൾ അടഞ്ഞുകിടന്നു. രാജാക്കാട്, രാജകുമാരി ശാന്തമ്പാറ, സേനാപതി, ഉടുമ്പൻചോല, ചിന്നക്കനാൽ മേഖലകളിൽ കേന്ദ്ര സംസ്ഥാന ജീവനക്കാർ, ബാങ്ക് ഇൻഷുറൻസ് മേഘലയിലുള്ളവർ, അദ്ധ്യാപകർ, ബി.എസ്.എൻ.എൽ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി വിവിധ വിഭാഗം ജീവനക്കാർ പ്രകടനവും സമ്മേളനവും നടത്തി. രാജാക്കാട് ടൗണിൽ നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബേബിലാൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ റെജി പനച്ചിയ്ക്കൽ സ്വാഗതം പറഞ്ഞു. വി.എ. കുഞ്ഞുമോൻ, സി.യു. ജോയി, കെ.പി. അനിൽ, ഒ.ജി. മദനൻ, ജോഷി കന്യാക്കുഴി, കെ.കെ. തങ്കപ്പൻ, പ്രിൻസ് മാത്യു, എം.എസ്. സതി, കെ.സി. ആലീസ്, കെ.പി. സുബീഷ്, സി.ആർ. രാജു, പുരുഷോത്തമൻ, ബിജു കൂട്ടുപുഴ എന്നിവർ സംസാരിച്ചു.