അടിമാലി: ജമാഅത്ത് ഇസ്ലാമി കേരളയുടെ ജനസേവന വിഭാഗമായ പ്യൂപ്പിൾസ് ഫൗണ്ടേഷൻ കേരള നടപ്പിലാക്കുന്ന പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 10ന് അടിമാലിയിൽ നടക്കും. 1.10 കോടി രൂപയുടെ പദ്ധതികളാണ് പ്യൂപ്പിൾസ് ഫൗണ്ടേഷൻ ജില്ലയിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. വീട് നിർമ്മാണം, അറ്റകുറ്റപ്പണികൾ, തൊഴിലുപകരണ വിതരണം, ഭക്ഷണ കിറ്റ് വിതരണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ തുടങ്ങിയവ നടപ്പിലാക്കുമെന്ന് ജില്ലാ കോഡിനേറ്റർ ഡോ. എ.പി. ഹസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് നാലിന് ജോയ്സ് ജോർജ്ജ് എം.പി നിർവഹിക്കും. എം.എൽ.എമാരായ എസ്. രാജേന്ദ്രൻ, റോഷി അഗസ്റ്റ്യൻ എന്നിവർ പങ്കെടുക്കും. സംഘടനാ ഭാരവാഹികളായ എ.പി. ഹസൻ, എം.എം. ഷാജഹാൻ നദ്വി, അബ്ദുൾ ഹലീം, ടി ശാക്കിർ എന്നിവർ പങ്കെടുക്കും.