ഇടുക്കി: ജില്ലയിലെ പ്രധാനപ്പെട്ട ജില്ലാ ആഫീസുകൾ എല്ലാം അടഞ്ഞു കിടന്നു. കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത് ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് കട്ടപ്പന, സെയിൽ ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് കട്ടപ്പന, മൂലമറ്റം ജില്ലാ ട്രഷറി, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസ്, ജില്ലാ പട്ടികവർഗ വികസന ഓഫീസ്, കട്ടപ്പന മുനിസിപ്പൽ ഓഫീസുകൾ, ജില്ലാ ലേബർ ഓഫീസ്, ജില്ലാ രജിസ്റ്റർ ഓഫീസ് തുടങ്ങിയ ജില്ലാ ഓഫീസുകൾ അടഞ്ഞുകിടന്നു. പണിമുടക്കിയ ജീവനക്കാർ ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. തൊടുപുഴയിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗത്തിൽ അദ്ധ്യാപക സർവ്വീസ് സംഘടനയ്ക്ക് വേണ്ടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം. ഹാജറ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം ഡി. ബിനിൽ എന്നിവർ സംസാരിച്ചു. ഇടുക്കിയിൽ വി.എസ്. സുനിൽ, ജി.ഷിബു എന്നിവർ സംസാരിച്ചു.