വണ്ടിപ്പെരിയാർ: പണിമുടക്കിന്റെ മറവിൽ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി ദേശീയപാതയോരത്ത് സ്വകാര്യ വ്യക്തിയുടെ മണ്ണെടുപ്പ്. ഇന്നലെ രാവിലെ മുതൽ വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിന് എതിർവശത്തായി ദേശീയപാതയോരത്താണ് സ്വകാര്യ വ്യക്തിയുടെ മണ്ണെടുപ്പ് ആരംഭിച്ചത്. പഞ്ചായത്ത് അംഗത്തിന്റെ കൈവശമുള്ള ഭൂമിയിലാണിത്. പഞ്ചായത്തിന്റെ മിനി സ്റ്റേഡിയം നവീകരണത്തിനായി മണ്ണെടുക്കുന്നെന്നാന്ന് റവന്യൂ വകുപ്പ് അധികൃതരോട് പറഞ്ഞത്. എന്നാൽ രേഖാമൂലം ഇത് വരെ പഞ്ചായത്ത് അവശ്യപ്പെട്ടിട്ടില്ലെന്ന് മഞ്ചുമല വില്ലേജ് ഓഫീസർ തന്നെ പറയുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പും സമാനമായ രീതിയിൽ മണ്ണെടുത്തപ്പോൾ റവന്യൂ വകുപ്പ് വിലക്കിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം മുതൽ മണ്ണെടുപ്പ് വീണ്ടും ആരംഭിച്ചത്. ദേശീയപാതയുടെ വികസനത്തിനായി കരാർ ഏറ്റെടുത്തിരിക്കുന്ന കരാറുകാരുടെ എക്സകവേറ്റർ, ടിപ്പർ ലോറി എന്നിവ ഉപയോഗിച്ചാണ് മണ്ണെടുപ്പ് നടത്തിയത്.