നെടുങ്കണ്ടം: സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയ തിരുനാളിന് 11ന് കൊടിയേറും. ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള തിരുനാൾ 10 ദിവസം ആഘോഷിക്കും. 11ന് വൈകിട്ട് 5ന് കൊടിയേറ്റ്, ലദീഞ്ഞ്, കുർബാന, നൊവേന, വചനസന്ദേശം (ഫാ.ജോർജ്ജ് പാട്ടത്തേക്കുഴി). 12 മുതൽ 18 വരെ ദിവസവും വൈകിട്ട് 5. 30ന് വിശുദ്ധ കുർബാനയും നൊവേനയും വചനസന്ദേശവും. ഫാ. മാത്യു മടുക്കക്കുഴി, ഫാ. എബി പടിഞ്ഞാറെമുറിയിൽ, ഫാ. മാത്യു കുഴിക്കണ്ടം, ഫാ.ജോസഫ് വെട്ടിക്കൽ, ഫാ.ജോസഫ് പൗവ്വത്ത്, ഫാ.ജോർജ്ജ് ചക്കാങ്കൽ, ഫാ. ഫ്രാൻസിസ് ചുനയംമാക്കൽ എന്നിവർ നേതൃത്വം നൽകും. 19ന് രാവിലെ 5.30നും 6.45നും 7നും കുർബാന, ലദീഞ്ഞ്, തിരുസ്വരൂപപ്രതിഷ്ഠ. ഉച്ചയ്ക്ക് രണ്ടിന് വാദ്യമേളങ്ങൾ. വൈകിട്ട് 4ന് ആഘോഷമായ തിരുനാൾ കുർബാന. 6ന് പ്രദക്ഷിണം. 9.15ന് വാദ്യമേളങ്ങൾ. 20ന് രാവിലെ ലെ 5.30നും 7.30നും 10നും 12നും വിശുദ്ധ കുർബാന. 4ന് ആഘോഷമായ തിരുനാൾ കുർബാന. 5.45ന് പ്രദക്ഷിണം. 8ന് വാദ്യമേളങ്ങൾ. 21ന് രാവിലെ 5.30ന് ജപമാലയും കുർബാനയും സെമിത്തേരിയിൽ പ്രാർത്ഥനയും ഉണ്ടാകുമെന്ന് വികാരി ഫാ. ജെയിംസ് ശൗര്യാംകുഴി അറിയിച്ചു.