ചെറുതോണി: പഴയരിക്കണ്ടം പുഴയിൽ മാലിന്യം നിക്ഷേപിച്ചതിനെ തുടർന്ന് പുഴ മലിനമായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ നൂറുകണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന പുഴയിലാണ് മലിന്യം തള്ളിയത് വെള്ളത്തിന്റെ നിറം മാറി പാൽ കളറിലാണ് ഇപ്പോഴുള്ളത്. മീൻ പിടിക്കാൻ പുഴയിൽ രാസവസ്തുക്കൾ കലക്കിയതാണോയെന്നും സംശയിക്കുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കഞ്ഞിക്കുഴി പൊലീസ് സ്ഥലത്തെത്തി അന്വഷണം ഉർജിതമാക്കി. പുഴയിലെ വെള്ളം ഉപയോഗിക്കരുതെന്ന് നിർദ്ദേശവും നൽകി. വെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന സമയത്ത് പുഴയിലെ ജലം മലിനമാക്കിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു.