നേര്യമംഗലം: നേര്യമംഗലം ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് തൃക്കൊടിയേറ്റിയത്. നൂറുകണക്കിന് ഭക്തജനങ്ങൾ ജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. 15ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്നലെ രാവിലെ അഷ്ടാഭിഷേകം,​ വൈകിട്ട് ദീപകാഴ്ച, ​ദീപാരാധന എന്നിവ നടന്നു. തുടർന്ന് തൃക്കൊടിയേറ്റും ​കൊടിപ്പുറത്ത് വിളക്കും നടന്നു. അഡാറ് വൺമാൻഷോയും നടത്തി. ഇന്ന് രാവിലെ പതിവ് പൂജകൾ,​ ഒമ്പതിന് ശ്രീബലി എഴുന്നള്ളിപ്പ്,​ 12.30ന് അന്നദാനം,​ വൈകിട്ട് ആറിന് ദീപകാഴ്ച, ദീപാരാധന,​ ശ്രീഭൂതബലി,​ ഓട്ടൻതുള്ളൽ,​ ഒമ്പതിന് വിളക്കിന് എഴുന്നള്ളിപ്പ്, 12ന് രാവിലെ പതിവ് ചടങ്ങുകൾ, ​വൈകിട്ട് ദീപകാഴ്ച,​ ദീപാരാധന,​ ശ്രീഭൂതബലി,​ വിളക്കിന് എഴുന്നള്ളിപ്പ്,​ 10ന് സിനിമാ താരം സുനിച്ചൻ അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാർസ് കോമഡിഷോ.​ 13ന് രാവിലെ പതിവ് പൂജകൾ,​ 11.30ന് ഉത്സവബലി ദർശനം,​ അന്നദാനം,​ വൈകിട്ട് നാലിന് ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി എഴുന്നള്ളത്ത്,​ ദീപകാഴ്ച,​ ദീപാരാധന,​ ശ്രീഭൂതബലി,​ നൃത്തനൃത്യങ്ങൾ,​ ഒമ്പതിന് വിളക്കിന് എഴുന്നള്ളിപ്പ്,​ 10.30ന് നാവോറ് നാടൻ പാട്ടുകളും കളികളും.​ 14ന് രാവിലെ പതിവ് ചടങ്ങുകൾ അഭിഷേകം,​ ശ്രീബലി എഴുന്നള്ളിപ്പ്,​ പഞ്ചാരിമേളം,​ വൈകിട്ട് മൂന്നിന് പകൽപ്പൂരം,​ കാഴ്ച ശ്രീബലി,​ ആറിന് ദീപാരാധന,​ ശ്രീഭൂതബലി,​ എട്ടിന് ഇടുക്കി എക്സൈസ് ഡിവിഷൻ അവതരിപ്പിക്കുന്ന കാലിടറാതെ കാവലാളാകാം ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശ നാടകം,​ 10മുതൽ പ്രഭാഷണം,​ 11ന് മകരവിളക്ക് എഴുന്നള്ളിപ്പ്,​ ഒന്നിന് തിരുവനന്തപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന യദുകുല നാഥൻ ബാലെ.​ 15ന് രാവിലെ പതിവ് ച‌‌ടങ്ങുകൾ,​ എട്ടിന് ആറാട്ട്,​ 10ന് ആറാട്ട് വരവ്,​ 11ന് കലശാഭിഷേകം,​ ഒന്നിന് പ്രസാദ ഊട്ട്​ എന്നിവ നടക്കും.