രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ വനിതാ സംഘം മേഖലാ സമ്മേളനം 13ന് രാവിലെ 10 മുതൽ മുരിക്കുംതൊട്ടി പാരിഷ് ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ, 9.30ന് സമ്മേളനം. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ശ്യാമള സാജു അദ്ധ്യക്ഷത വഹിയ്ക്കും. സെക്രട്ടറി സിന്ധു മനോഹരൻ സ്വാഗതം പറയും. വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യും. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തും. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ, സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ എന്നിവർ പ്രഭാഷണം നടത്തും. 10.30 മുതൽ പഠനക്ലാസുകൾ. 'ശാന്തമായ മനസ് ' എന്ന വിഷയത്തിൽ അനൂപ് വൈക്കവും, 'ശ്രീനാരായണ ദർശനം കുടുംബജീവിതത്തിൽ' എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്തും ക്ലാസുകളെടുക്കും. യൂണിയൻ കൗൺസിലർമാരായ അഡ്വ. കെ.എസ്. സുരേന്ദ്രൻ, ആർ. അജയൻ, എൻ.ആർ. വിജയകുമാർ, കെ.കെ. രാജേഷ്, പഞ്ചായത്ത് കമ്മിറ്റി അംഗം കെ.ആർ. നാരായണൻ, കുമാരിസംഘം കോ- ഓഡിനേറ്റർ വി.എൻ. സലിം മാസ്റ്റർ, ശാഖാ പ്രസിഡന്റുമാരായ പി.സി. ഗോപി, യു.എം. രവി, വി.വി. ജോജി, പി.കെ. സുരേന്ദ്രൻ, വി.എം. സുരേന്ദ്രൻ, കെ.ടി. സജീവൻ, കെ.കെ. രവി, സെക്രട്ടറിമാരായ കെ.കെ. രവി, എ.ജി. രാജു, വി.എൻ. ഉല്ലാസ്, സന്ദീപ് ഇടക്കുടിയിൽ, ടി.യു. സന്തോഷ്, പി.എസ്. സുബീഷ്, സൈബർ സേന കേന്ദ്ര സമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് പുറക്കാട്ട്, സെക്രട്ടറി വി.എസ്. സനൽകുമാർ, സെബർ സേന ചെയർമാൻ ജോബി വാഴാട്ട്, കൺവീനർ പി.ജെ. സുനീഷ്, കുമാരീസംഘം കോ- ഓർഡിനേറ്റർ വിനീത സുബാഷ് എന്നിവർ പങ്കെടുക്കും. വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ജിജി ഹരിദാസ് നന്ദി പറയും.