kk
മഹാറാണിയുടെ മലേഷ്യൻ ടൂർ പാക്കേജിന്റെ ഡിസംബർ മാസത്തെ നറുക്കെടുപ്പ് ബഹുമാനപ്പെട്ട തൊടുപുഴ എം.ൽ.എ പി.ജെ ജോസഫ് നിർവഹിക്കുന്നു.

തൊടുപുഴ: മഹാറാണി വെഡിംഗ് കളക്ഷന്റെ 'മംഗല്ല്യ പട്ടെടുക്കു മലേഷ്യയിലേക്ക് പറക്കു' എന്ന സമ്മാനപദ്ധതിയുടെ ഡിസംബർ മാസത്തെ നറുക്കെടുപ്പ് നടത്തി. മഹാറാണിയിൽ നിന്ന് വിവാഹവസ്ത്രങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കുവേണ്ടിയാണ് സമ്മാന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ മാസം 31 വരെ നീണ്ടുനിൽക്കുന്ന സമ്മാനപദ്ധതിയിൽ എല്ലാ മാസവും നറുക്കെടുപ്പ് നടത്തി വിജയികളാകുന്ന നവദമ്പതികൾക്ക് മലേഷ്യയിൽ 4 പകലും 3 രാത്രിയും അടങ്ങുന്ന ഹണിമൂൺ പാക്കേജാണ് സമ്മാനം. സമ്മാന പദ്ധതിയുടെ 13-ാമത്തെ നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. പി.ജെ ജോസഫ് എം.എൽ.എ നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു. മുവാറ്റുപുഴ സ്വദേശികളായ ഡയാന ആൻട്രു ദമ്പതികളാണ് ഇത്തവണത്തെ ഭാഗ്യശാലികൾ. മഹാറാണി വെഡിംഗ് കളക്ഷൻ മാനേജിംഗ് ജയറക്ടർ വി.എ. റിയാസ് നറുക്കെടുപ്പ് ചടങ്ങിൽ സന്നിഹിതരായിരുന്നു.