ചെറുതോണി: 15 വയസിൽ താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്കായി 12ന് ചെറുതോണി ജില്ലാ വ്യാപാരഭവൻ ഹാളിൽ ബാലചിത്രരചനാമത്സരം നടത്തുമെന്ന് ഇടുക്കി വൈ.എം.സി.എ സെക്രട്ടറി ബാബു കണ്ണങ്കര അറിയിച്ചു. പ്രളയത്തെ ജയിച്ച നവകേരളം എന്ന വിഷയത്തിൽ പ്രായമനുസരിച്ച് അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. രാവിലെ 9.30ന് രജിസ്‌ട്രേഷൻ, 10ന് ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. ജോർജ്ജ് തകിടിയേൽ ഉദ്ഘാടനം ചെയ്യും. ഇടുക്കി വൈ.എം.സി.എ പ്രസിഡന്റ് സിജി ചാക്കോ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി സബ് റീജിയൺ സബ് കമ്മറ്റി കൺവീനർ വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തും. സബ്‌റീജിയൺ മുൻചെയർമാൻ സാജൻ കുന്നേൽ, സെക്രട്ടറി ബാബു കണ്ണങ്കര, പ്രോഗ്രാം കൺവീനർ ബിജു ജോർജ്ജ് മട്ടയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ ടോമി ജോൺ ഞാനാമറ്റം, ജോബിൻ ജോയി, ട്രഷറർ ജോർജ്ജ് വൈപ്പൻ എന്നിവർ പ്രസംഗിക്കും.