kk
ഹോം കെയർ പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ തറകല്ലിടൽ ബാങ്ക് പ്രസിഡന്റ് പി.ആർ സദാശിവൻ നിർവ്വഹിയ്ക്കുന്നു.

രാജാക്കാട്: പ്രളയക്കെടുതിയിൽ എല്ലാം നഷ്ട്ടപ്പെട്ട കുടുംബത്തിന് രാജകുമാരി സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടിൽ കർമ്മം ബാങ്ക് പ്രസിഡന്റ് പി.ആർ.സദാശിവൻ നിർവഹിച്ചു. നവ കേരള നിർമ്മാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഹോം കെയർ പദ്ധതിയുടെ ഭാഗമായി ബി.ഡിവിഷൻ ചെട്ടികുടിയിൽ സി.കെ.നാരായണന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ച് നൽകുന്നത്. മാർച്ചിൽ പണികൾ പൂർത്തീകരിച്ച് കൈമാറും. ബാങ്ക് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ സാബു മഞ്ഞനാകുഴി, എ.പി കുര്യൻ എന്നിവർ പങ്കെടുത്തു.