ഇടുക്കി: സ്‌പോർട്സ് കൗൺസിലിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ, പ്ലസ് വൺ, കോളേജ്, ഐ.ടി.ഐ, പോളിടെക്നിക് സ്‌പോർട്സ് ഹോസ്റ്റലുകളിലേക്കും സെൻട്രലൈസ്ഡ് സ്‌പോർട്സ് ഹോസ്റ്റലുകളിലേക്കും 2019-20 അദ്ധ്യയന വർഷത്തേക്കുള്ള ഹോസ്റ്റൽ തിരഞ്ഞെടുപ്പ് 19 ന് അറക്കുളം സെന്റ് ജോസഫ്സ് കോളേജിൽ നടക്കും. അത്‌ലറ്റിക്സ്, ഫുട്‌ബോൾ, വോളീബോൾ, ബാസ്‌ക്കറ്റ്‌ബോൾ എന്നീ കായിക ഇനങ്ങളിൽ ആൺ/പെൺകുട്ടികൾക്ക് സെലക്ഷൻ നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ സ്‌പോർട്സ് കിറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്‌പോർട്സിൽ പ്രാവീണ്യം നേടിയ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി അറക്കുളം സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിൽ 19 ന് രാവിലെ 8.30ന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ താമസം, വിദഗ്ദ്ധ പരിശീലനം, ഭക്ഷണം, കായിക ഉപകരണങ്ങൾ, വാഷിംഗ് അലവൻസ്, സൗജന്യ വൈദ്യപരിശോധന എന്നിവ നൽകും. വിവരങ്ങൾക്ക്: 9495023499, 8547575248, 04862-223236.