ഇടുക്കി: പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയിൽ മൈക്രോഫിനാൻസ് വായ്പ നൽകുന്നതിനായി കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി വനിതകളുടെ അയൽക്കൂട്ടങ്ങൾ ആയിരിക്കണം. ഒരു അയൽക്കൂട്ടത്തിന് പരമാവധി മൂന്ന് ലക്ഷം രൂപവരെയാണ് വായ്പ അനുവദിക്കുന്നത്. അംഗങ്ങളുടെ പ്രായപരിധി 18 വയസുമുതൽ 55 വയസുവരെയായിരിക്കും. അംഗങ്ങളുടെ കുടുംബവാർഷിക വരുമാനം 1,50,000 രൂപ കൂടരുത്. വായ്പയുടെ പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വർഷവുമാണ്. വിശദ വിവരത്തിനും അപേക്ഷാഫോറത്തിനും അയൽക്കൂട്ടങ്ങൾ കോർപ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 04862 232365.