kk

കട്ടപ്പന: തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കട്ടപ്പന വലിയകുളത്തിൽ വി.സി. ജോസഫിന്റെ (റിട്ട. എസ്‌.ഐ) മകൻ ജെയിൻ (26) മരിച്ചു. തിരുവല്ലത്ത് ഞായറാഴ്ച പുലർച്ചെ രണ്ടേകാലോടെയായിരുന്നു അപകടം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുകയായിരുന്ന ജെയിൻ, സുഹൃത്തിനെ വീട്ടിലെത്തിച്ച് മടങ്ങുമ്പോൾ ബൈക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. മാതാവ്: നെടുങ്കണ്ടം പുളിക്കൽ സൂസി തോമസ്. സഹോദരി ജെയ്സ് .