കരിമണ്ണൂർ: പ്രകൃതി ദുരന്തത്തിനുശേഷം അഞ്ച് മാസം കഴിഞ്ഞിട്ടും കണ്ണീരിലാണ്ടുപോയ മലയോര ജനതയോട് അവഗണന തുടരുന്ന സംസ്ഥാന ഭരണകൂടത്തിനെതിരെ ഡി.സി.സിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ 57 കേന്ദ്രങ്ങളിൽ ഇന്ന് വൈകിട്ട് 5 ന് സംഘടിപ്പിക്കുന്ന ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി കരിമണ്ണൂർ ടൗണിൽ വഴി തടയുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബേബി തോമസ് അറിയിച്ചു.