അടിമാലി: കെഎസ്ടിഎ സംസ്ഥാന സമ്മളനത്തിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം 19, 20 തിയതികളിൽ അടിമാലിയിൽ നടക്കും. നവകേരളം നവോത്ഥാനം അതിജീവനം പൊതുവിദ്യാഭ്യാസം എന്ന സന്ദേശമുയർത്തിയാണ് ഇത്തവണത്തെ സമ്മേളനങ്ങൾ നടക്കുന്നത്. 19ന് വൈകിട്ട് അടിമാലി ടൗണിൽ നടക്കുന്ന പൊതുസമ്മേളനം അഡ്വ.ജോയ്സ് ജോർജ് എം.പിയും അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധിസമ്മേളനം മന്ത്രി എംഎം മണിയും ഉദ്ഘാടനം ചെയ്യും. സിപിഎം അടിമാലി ഏരിയാ സെക്രട്ടറി ടി.കെ ഷാജി ചെയർമാനായും കെഎസ്ടിഎ സബ്ജില്ലാ സെക്രട്ടറി ഷാജി തോമസ് കൺവീനറായുമുള്ള സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിച്ച് വരികയാണെന്ന് ഭാരവാഹികളായ ടികെ ഷാജി, എംഎം ഷാജഹാൻ, പി കെ സുധാകരൻ,എം ഡി പ്രിൻസ് മോൻ, ബിനോയി കെ ആർ,ഷാജി തോമസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.