തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമബോർഡ് ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 15 ന് മുരിക്കാശേരി പാവനാത്മ കോളേജിൽ ''വർഗീയ ധ്രുവീകരണ കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനം'' എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിക്കും. ജില്ലയിൽ നിന്നും തിരെഞ്ഞെടുക്കുന്ന 50 പേരെയാണ് ഉൾപ്പെടുത്തുന്നത്. താൽപര്യമുള്ള മാധ്യമ വിദ്യാർത്ഥികൾക്കും പത്ര-ദൃശ്യമാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന യുവജനങ്ങൾക്കും സെമിനാറിൽ പങ്കെടുക്കവുന്നതാണ്. മാധ്യമ രംഗത്തെ പ്രമുഖർ ക്ലാസൂകൾ കൈകാര്യം ചെയ്യും. താൽപര്യമുള്ളവർ 14 ന് മുമ്പായി ബയോഡേറ്റ അയക്കണം . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862- 228936, 7510958609