തൊടുപുഴ : ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 മുതൽ 26 വരെ നടക്കുന്ന കർഷക രക്ഷായാത്രയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഡി.സി.സി ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ, മുൻ ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ സംയുക്തയോഗം 14ന് രാവിലെ 11 ന് ഇടുക്കി ഡി.സി.സി ഓഫീസിൽ ചേരും. ഉച്ചയ്ക്ക് 1ന് പോഷകസംഘടന ജില്ലാ പ്രസിഡന്റുമാർ സംസ്ഥാന ഭാരവാഹികൾ എന്നിവരുടെ യോഗവും പ്രത്യേകം ചേരും.