ചെറുതോണി: എം.പി.ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ സമർപ്പണവും 'മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളും കുടുംബങ്ങളും പ്രതിസന്ധിയും' എന്ന വിഷയത്തിൽ സെമിനാറും 13 ന് രാവിലെ 11 ന് പടമുഖം സ്‌നേഹമന്ദിരം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഡയറക്ടർ വി.സി. രാജു അറിയിച്ചു. ചിക്കാഗോ വികാരി ജനറാൾ മോൺ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്യും. പടമുഖം സേക്രട്ട് ഹാർട്ട് ഫൊറോന വികാരി ഫാ: ബെന്നി കണ്ണുവെട്ടിയേൽ അദ്ധ്യക്ഷത വഹിക്കും. കൊച്ചി കനിവ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിയും നിയമവിദഗ്ധനുമായ അഡ്വ. ലിറ്റോ പാലത്തിങ്കൽ സെമിനാർ നയിക്കും. അഡ്വ: ജോയിസ് ജോർജ് എം.പി., അഡ്വ: ലിറ്റോ പാലത്തിങ്കൽ ജില്ലാ പഞ്ചായത്ത് മെമ്പർ നോബിൾ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.