ഇടുക്കി : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി വിവിധ വകുപ്പുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും സഹക രണത്തോടെ ആവശ്യമായ സജ്ജീകരണങ്ങളാണ് ജില്ല ഭരണകൂടം ഒരുക്കുന്നത്.
സുരക്ഷാസംവിധാനം
സുരക്ഷാ ചുമതലയ്ക്കും ഗതാഗത ക്രമീകരണത്തിനുമായി 1500 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പാഞ്ചാലിമേട്ടിലും പുല്ലുമേട്ടിലും പൊതുമരാമത്ത് വകുപ്പ് ബാരിക്കേഡുകൾ നിർമ്മിക്കും. പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ, കുമളി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ കേന്ദ്രങ്ങളിൽ ഫയർഫോഴ്സ് ക്യാമ്പ് ചെയ്യും. 20 അസ്‌ക്കാ ലൈറ്റുകൾ പ്രവർത്തിപ്പിക്കും. വനംവകുപ്പിന്റെ നേതൃത്വത്തിൽ എലിഫന്റ് സ്‌ക്വാഡ് പ്രവർത്തിക്കും. കാട്ടുതീ പ്രതിരോധത്തിനും സംവിധാനം ഏർപ്പെടുത്തി.
ആരോഗ്യം
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പീരുമേട്, കുമളി, വൺണ്ടിപ്പെരിയാർ ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 20 ആംബുലൻസ്, 31 ഡോക്ടർമാർ, 56 പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയവരുടെ സേവനം ഉണ്ടാകും. പുല്ലുമേട്ടിൽ മൂന്ന് ആംബുലൻസ് ഉണ്ടാകും. എ.എൽ.എസ് ആംബുലൻസും മകരവിളക്ക് ദിവസം സേവന രംഗത്തുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഹോമിയോ, ആയുർവേദ വിഭാഗവും മകരവിളക്ക് ദിനത്തിൽ തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രവർത്തിക്കും.
ആവശ്യമായ ശുചിമുറി സൗകര്യവും ക്രമീകരിക്കും.
ആഹാരം, കുടിവെള്ളം
ഇടത്താവളങ്ങളിൽ ഉൾപ്പെടെ തീർത്ഥാടകർ എത്തുന്ന എല്ലാ സ്ഥലങ്ങളിലും ഭക്ഷണശാലകളിൽ വിലവിവര പട്ടിക പ്രദർശിപ്പിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് വകുപ്പ് സ്‌പെഷ്യൽ സക്വാഡുകൾ പരിശോധന നടത്തും.
കുടിവെള്ളം ഉറപ്പാക്കുന്നതിന് ജല അതോറിറ്റിയും തദ്ദേശഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ട്. കോഴിക്കാനം മുതൽ പുല്ലുമേട് വരെ ഓരോ കിലോമീറ്റർ ഇടവിട്ട് ജല അതോറിറ്റി 500 ലിറ്റർ ടാങ്കുകളിൽ കുടിവെള്ളം ഉറപ്പാക്കും. അവശ്യഘട്ടങ്ങളിൽ വെള്ളം നിറയ്ക്കുതിന് ടാങ്കർ സൗകര്യവും ഏർപ്പെടുത്തും.
ഗതാഗതം
കെ.എസ്.ആർ.ടി.സി 60 ബസുകൾ സർവീസ് നടത്തും. കോഴിക്കാനത്ത് മൊബൈൽ വാൻ ഉൾപ്പെടെ പൂർണസജ്ജമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. മോട്ടോർവാഹന വകുപ്പ് സുരക്ഷിത യാത്രക്കായി നടപ്പാക്കിയ സേഫ്‌സോൺ പദ്ധതിയുടെ ഭാഗമായി കുട്ടിക്കാനം കേന്ദ്രമാക്കി ഏഴ് കേന്ദ്രങ്ങളിൽ സേവനം നൽകും. മുണ്ടക്കയം, പാഞ്ചാലിമേട്, വണ്ടിപ്പെരിയാർ, കക്കിക്കവല, പരുന്തുംപാറ, കുമളി, പീരുമേട് എിവിടങ്ങളിലാണ് റിക്കവറി വാഹനങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. മോട്ടോർവാഹന വകുപ്പ് ആംബുലൻസ് സേവനവും ലഭ്യമാക്കും.
വാർത്താവിനിമയം
ബി.എസ്.എൻ.എൽ പുല്ലുമേട്ടിൽ താൽക്കാലിക മൊബൈൽ ടവർ സ്ഥാപിച്ചു. 13 മുതൽ 15വരെ സേവനം നൽകും ഹോട്ടലുകളിലും