ഇടുക്കി : കേരള സാമൂഹ്യ സുരക്ഷാമിഷൻ നടപ്പാക്കിവരുന്ന വയോമിത്രം പ്രോജക്ടിൽ ഇടുക്കി ജില്ലയിൽ മെഡിക്കൽ ഓഫീസർ (മോഡേൺ മെഡിസിൻ) തസ്തികയിൽ കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം 39,500 രൂപ. താൽപര്യമുള്ളവർ 16ന് ഉച്ചക്ക് രണ്ടിന് തൊടുപുഴ വയോമിത്രം പ്രോജക്ട് ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം. വിവരങ്ങൾക്ക് 9072302562, 9387388889.
മെഡിക്കൽ ഓഫീസർ നിയമനം
ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പ് 2018-19 വർഷത്തിൽ ഇടുക്കി ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ മുഖേന നടപ്പിലാക്കുന്ന രാരീരം പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലികമായി മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിനായി കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ 14ന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത ബി.എ.എം.എസ്, പി.ജി പ്രസൂതിതന്ത്രം/ കൗമാരഭൃത്യം, പി.ജിക്കാരുടെ അഭാവത്തിൽ ഗർഭിണി പരിചരണം, പ്രസവാനന്തര ശുശ്രൂഷ, നവജാത ശിശു സംരക്ഷണം എന്നിവയിൽ മുൻപരിചയം ഉള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവർ അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി ജില്ലാ മെഡിക്കൽ ഓഫീസർ മുമ്പാകെ ഹാജരാകണം.