ഇടുക്കി : എക്‌സൈസ് വകുപ്പിലെ സിവിൽ എക്‌സൈസ് ഓഫീസർ തസ്തികയുടെ എൻഡ്യൂറൻസ് ടെസ്റ്റിന് ശേഷം പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 16 മുതൽ 23 വരെ മേരികുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പി.എസ്.സി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. രാവിലെ 6 മുതലാണ് പരീക്ഷ. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ വൺടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും കമ്മീഷൻ അംഗീകരിച്ച ഒറിജിനൽ തിരിച്ചറിയൽ രേഖയുമായി കേന്ദ്രത്തിൽ ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.