ചെറുതോണി: പൊന്നൊരുത്താൻ ക്ലബ്ബിൽ പണംവച്ച് ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ്‌ചെയ്തു. ഏഴു പേർ വീതം അടങ്ങുന്ന രണ്ടു സംഘമാണ് കളിയിൽ ഏർപ്പെട്ടിരുന്നത്. ഇവരിൽ നിന്ന് 5500 രൂപയും പിടിച്ചെടുത്തു. ക്ലബിൽ രാത്രിയിൽ ചീട്ടുകളി നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്‌പെക്ടർ അലക്സാണ്ടർ വർഗീസിന്റെ നിർദേശപ്രകാരം എസ്.ഐ ലൈജുമോൻ, സിവിൽ പൊലീസ് ഓഫീസർമാരായ ജയൻ, സാജു, അജയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ കുടുങ്ങിയത്. ഇവർക്കെതിരെ കേസ് എടുത്തശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.