ചെറുതോണി: ടൗണിൽ സ്വകാര്യവാഹനത്തിൽ നിന്ന് ഓയിൽ ചോർന്ന് റോഡിലൂടെ ഒഴുകിയത് പരിഭ്രാന്തിപരത്തി. ഇരുചക്രവാഹനമടക്കം തെന്നിമറിയാൻ സാധ്യതയുള്ളതിനാൽ ഇടുക്കിയിൽ നിന്ന് ഫയർഫോഴ്സ് എത്തി റോഡിൽ വെള്ളമൊഴിച്ച് കഴുകിക്കളഞ്ഞതിന് ശേഷമാണ് ഗതാഗതം തുടർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് നാലിനായിരുന്നു സംഭവം.