ചപ്പാത്ത്: ചെങ്കര അയ്യപ്പൻമല ശിവക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 14ന് സമാപിക്കും. ദിവസവും കൊടിമരച്ചുവട്ടിൽ പറയെടുപ്പ്, അന്നദാനം, വൈകിട്ട് ദീപാരാധന, ഭജന എന്നിവയുണ്ട്. 14ന് രാവിലെ പൊങ്കാല, കലശാഭിഷേകം, വൈകിട്ട് 5ന് ചെങ്കര മാരിയമ്മൻ കോവിലിൽ നിന്ന് വർണശബളമായ താലപ്പൊലി ഘോഷയാത്ര, തുടർന്ന് മകരവിളക്ക് പൂജ എന്നിവ നടത്തും. തന്ത്രി പി.എൻ.സുരേഷ്, മേൽശാന്തി അരുൺ പാറയിൽ എന്നിവർ കാർമ്മികത്വം വഹിക്കും. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.എസ്. ശശീന്ദ്രൻ, സെക്രട്ടറി സതീഷ് എന്നിവർ നേതൃത്വം നൽകും.