തൊടുപുഴ: പിറന്നമണ്ണിൽ ജീവിക്കാനായി പോരാടുന്ന ആലപ്പാട്ടെ ജനതക്ക് അഭിവാദ്യമർപ്പിച്ച് കെ.എസ്.യു. പ്രവർത്തകർ തൊടുപുഴയിൽ പ്രകടനവും ഐക്യദാർഡ്യ സംഗമവും നടത്തി.

സമരഭടൻമാർക്ക് ഐക്യദാർഡ്യമായി ഗാഡി പ്രതിമക്ക് മുന്പിൽ മെഴുകുതിരികൾ തെളിയിച്ചു. ഐക്യദാർഡ്യ സംഗമത്തിന് അസ്‌ലം ഒലിക്കൻ അദ്ധ്യക്ഷത വഹിച്ചു. സംഗമം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. ഊറ്റിയെടുത്തിട്ടും ആർത്തി മാറാതെ ഒരു നാടിനെ ഒന്നടങ്കം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ പിറന്നനാട്ടിൽ ജീവിക്കാനായി സമരം ചെയ്യുന്ന ആലപ്പാട്ടെ ജനതക്കൊപ്പം കെ.എസ്.യു ഉണ്ടാകുമെന്നും പ്രളയത്തിൽ നിന്നും കൈപിടിച്ച് ഉയർത്തിയ കടലിന്റെ മക്കളെ സംരക്ഷിക്കേണ്ട അധികാരികൾ അതിന് വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. ഈ സമരഞ്ഞെ പൊതുസമൂഹത്തിൽ അപമാനിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ അടക്കമുള്ളവർക്ക് കാലം മാപ്പ് തരില്ലെന്നും ടോണി തോമസ് പറഞ്ഞു. കെ.എസ്.യു നേതാക്കളായ മുനീർ സി.എം, ജസ്റ്റിൻ സോജൻ, അജയ് പുത്തൻപുരക്കൽ, ഫസൽ സുലൈമാൻ, വിഷ്ണു ദേവ് ,ജോജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.