kk
മറയൂർ ചന്ദനതൈലം

മറയൂർ: ഇന്നലെ മറയൂരിൽ നടന്ന കേരള വനവികസന കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി) ചന്ദന തൈലം ഇ-ലേലത്തിൽ വ്യാപാരികൾ ആരും പങ്കെടുത്തില്ല. കേരള സർക്കാർ ഏജൻസിയായ കെ.എഫ്.ഡി.സിയുടെ ഉടമസ്ഥതയിൽ മറയൂരിലുള്ള ഫാക്ടറിയിൽ ഉത്പാദിപ്പിച്ച 35 കിലോഗ്രാം തൈലമാണ് ലേലത്തിൽ വച്ചത്. ഒരു കിലോ തൈലത്തിന് 3.50 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചരുന്നത്. കർണാടക ഹാൻഡിക്രാഫ്ട് കമ്പനി ലേലത്തിൽ പങ്കെടുക്കാൻ 50,000 രൂപ മുൻകൂറായി അടച്ചിരുന്നെങ്കിലും അവരും ലേലത്തിൽ പങ്കെടുത്തില്ല.