വാഴക്കുളം : ഒരു വർഷം നീണ്ടുനിന്ന യുവജന വർഷാചരണത്തിന്റെ കോതംഗലം രൂപതയിലെ ഔദ്യോഗിക സമാപനവും രൂപതയിലെ മുഴുവൻ യുവജനങ്ങളും ഒന്നിച്ചു ചേരുന്ന മഹായുവജന സംഗമവും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വാഴക്കുളം വിശ്വജ്യോതി കോളേജിൽ നടക്കും. കഴിഞ്ഞ ഒരു വർഷക്കാലം യുവജന വർഷാചരണത്തിന്റെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണങ്ങളുടെ സ്വീകരണം, കൃതജ്ഞതാബലി, സെമിനാർ, കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. കോതമംഗലം രൂപതാ മെത്രാൻ ജോർജ് മഠത്തിക്കണ്ടത്തിൽ, വിശ്വജ്യോതി കോളേജ് ഡയറക്ടർ ഫാ. ജോർജ് താനത്തുപറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും.