മുരുക്കടി: എസ്.എൻ.ഡി.പി.യോഗം മുരുക്കടി വിശ്വനാഥപുരം ശാഖയിലെ കുടുംബസംഗമം ഇന്ന് ശാഖാ ഹാളിൽ നടക്കും.
രാവിലെ 10 ന് പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.ജി.സുരേന്ദ്രൻ കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ഗുരുപ്രകാശം അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി അജയൻ കെ. തങ്കപ്പൻ, രഹന ദിവാകരൻ എന്നിവർ പ്രഭാഷണം നടത്തും.