തൊടുപുഴ: മണക്കാട് അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ 'ധർമ്മശാസ്താവിന് ഒരടി മണ്ണ് ദാനം' പരിപാടിയുടെ ഉദ്ഘടാനം 14ന് നടക്കും. രാവിലെ 9.00 ന് ക്ഷേത്രസന്നിധിയിൽ നടക്കുന്ന ചടങ്ങിൽ ഇ.എ.പി മുകുന്ദൻ ട്രസ്റ്റ് പ്രസിഡന്റ് വി.ആർ. പങ്കജാക്ഷൻനായർക്ക് ഫണ്ട് കൈമാറി ആദ്യസമർപ്പണം നിർവഹിക്കും. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി രാവിലെ വിശേഷാൽ ഗണപതിഹോമം, ഭജന, പ്രസാദമൂട്ട്, വൈകിട്ട് വിശേഷാൽ ദീപാരാധന, ചെണ്ടമേളം, തിരുവാതിരകളി, ഉടുക്കുകൊട്ടിപാട്ട്, കളമെഴുത്തുംപാട്ട്, എതിരേല്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.