തൊടുപുഴ: മണക്കാട് മുല്ലയ്ക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടത്താറുള്ള ഉണ്ണിയൂട്ട് ഇന്ന് രാവിലെ 10.00 ന് ക്ഷേത്രസന്നിധിയിൽ നടക്കും. 15 മുതൽ 19 വരെ ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ദാമോദരൻനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഈ വർഷത്തെ ഉത്സവചടങ്ങുകളും നടക്കും. 19ന് രാവിലെ കലാശാഭിഷേകങ്ങൾ, വൈകിട്ട് ഭജന, കളമെഴുത്തുംപാട്ടും എതിരേല്പും തുടങ്ങിയ ചടങ്ങുകൾ ഉണ്ടാകും.