ചെറുതോണി: കിളിയാർകണ്ടം ശ്രീധർമ്മശാസ്ത്രാ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 14ന് നടക്കുമെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു. കുമാരൻ തന്ത്രി മുഖ്യ കാർമ്മികത്വം വഹിക്കും. പുനഃപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യം നടക്കുന്ന ഉത്സവാഘോഷങ്ങൾ വിപുലമാക്കാനാണ് ഭരണസമിതിയുടെ തീരുമാനം. 14ന് രാവിലെ 5 ന് ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 4 ന് ആറാട്ട് പുറപ്പാട്, 6 ന് ആറാട്ട് ഘോഷയാത്ര എതിരേൽപ്പ്, 6:30 ന് ആയിരത്തൊന്ന് ദീപം തെളിയിച്ച് ദീപാരാധന തുടർന്ന് ആറാട്ട് സദ്യ എന്നിവയുണ്ടാകും. 7 ന് എസ്.എൻ.ഡി പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉത്സവ സന്ദേശം നൽകും. തുടർന്ന് നൃത്തനാടകത്തിന് ശേഷം 9 ന് ഉത്സവം കൊടിയിറങ്ങും.