മറയൂർ: പഴനി- ശബരിമല തീർത്ഥാടനപാതയിൽ മറയൂർ - ഉദുമലപേട്ട അന്തർ സംസ്ഥാനപാതയിൽ നിർമ്മാണ സാധനങ്ങളുമായെത്തിയ ട്രെയിലർ ചരിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ചിന്നാർ വന്യജീവി സങ്കേതത്തിനൂള്ളിലൂടെ കടന്നു പൊകുന്ന വീതികുറവുള്ള ഭാഗത്താണ് നിയന്ത്രണം നഷ്ടമായി വാഹനം അപകടത്തിൽപ്പെട്ടത്. ചമ്പക്കാട് ഭാഗത്ത് വാഹനം കുടിങ്ങിയതിനെ തുടർന്ന് രാവിലെ 9 മുതൽ മൂന്ന് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. അവധി ദിവസമായതിനാൽ വനോദ സഞ്ചാരികളുടേത് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കാടിനുള്ളിൽ കുടുങ്ങി. പിന്നിട് മറയൂരിൽ നിന്നും മണ്ണ് മാന്തിയന്ത്രവും ടിപ്പറും എത്തിച്ച് ഒരുമണിക്കൂർ നേരത്തെ പരിശ്രമത്തെ തുടർന്ന് ട്രെയിലർ നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.