തൊടുപുഴ: കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിൽ കൃഷ്ണ ആർക്കേഡിലെ കടകളിൽ വെള്ളിയാഴ്ച രാത്രി കവർച്ച നടന്നു. മെട്രോപോളീസ് ലാബ്, കി‌ഡ്സ് വേൾ‌ഡ് എന്നീ സ്ഥാപനങ്ങളിലാണ് പിക്കാസ് ഉപയോഗിച്ച് പൂട്ടുപൊളിച്ച് അകത്തുകടന്ന് മോഷണം നടത്തിയത്. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടുണ്ട്. കവർച്ചയുടെ രംഗങ്ങൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും മുഖം മറച്ചെത്തിയ മോഷ്ടാവിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.പൊലീസ് അന്വേഷണം ആരംഭിച്ചു.