തൊടുപുഴ : ഐ.എൻ.എൽ. ദേവികുളം നിയോജകമണ്ഡലം അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതായി ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാൻ അറിയിച്ചു.. കെ.എ. ജലീൽ ഇരുമ്പുപാലം (ചെയർമാൻ), സിദ്ധിഖ് അടിമാലി (കൗൺവീനർ), എം.എം. അജാസ്, കെ.എസ്. ഹസൈനാർ, എം.എം. ബാവ (കമ്മിറ്റി മെമ്പർമാർ) എന്നിവരാണ് ഭാരവാഹികൾ.
എല്ലാ ആചാരങ്ങളും മാറ്റങ്ങൾക്ക് വിധേയംഡോ.ആർ.ശർമ്മിള
തൊടുപുഴ: ലിംഗസമത്വത്തെ മുൻനിർത്തി ശബരിമല ആചാരങ്ങൾ കാലാനുസൃതമായി മാറേണ്ടതുണ്ടെന്ന് കാലടി സർവകലാശാല അസിസ്റ്റന്റ് പ്രൊഫ: ആർ.ശർമ്മിള പറഞ്ഞു.തൊടുപുഴ ജനാധിപത്യ കൂട്ടായ്മ സംഘടിപ്പിച്ച ഭരണഘടനാ ധാർമ്മികതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എല്ലാമതവിഭാഗങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നിരന്തരമാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടാണ് ഇന്നത്തെ സ്ഥിതിയിലെത്തിയതെന്നും ശർമ്മിള പറഞ്ഞു . സവർണാധിപത്യം അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സാമ്പത്തിക സംവരണവാദം ഉയർത്തിക്കൊണ്ടു വരുന്നതെന്ന് പ്രമുഖ ദലിത് ചിന്തകൻ കെ.എം.സലിം കുമാർ പറഞ്ഞു. എൻ.കെ.ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ശശികുമാർ കിഴക്കേടം, എ.എൻ.സോമദാസ്, ജയിംസ് കോലാനി, പോളച്ചൻ പള്ളത്ത്, കെ.എം.സാബു ,ഷിജി ജയിംസ്, അജീഷ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
മുരുകന് ജർമ്മൻ ടോക്നോളജി വീടൊരുങ്ങി
കുമളി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ ആറ്റോരം നിവാസി മുരുകനുവേണ്ടി നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ജർമ്മൻ ടെക്നോളജി വീട് പൂർത്തിയായി. വണ്ടിപ്പെരിയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.എം.ജി.ചാരിറ്റബിൾ ട്രസ്റ്റാണ് വീട് നിർമ്മിച്ച് നൽകുന്നത്. 12ന് രാവിലെ 9ന് മോഹനം ഒാഡിറ്റോറിയത്തിൽ നടക്കുന്ന കെ.എെ.ജി കുടുംബസംഗമത്തിൽ തൊടുപുഴ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് സിറിൽ ജോസ് വീടിന്റെ താക്കോൽ ദാനവും കെ.എം.ജി. ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും നിർവഹിക്കും. ഇ.എസ്. ബിജിമോൾ എം.എൽ.എ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും.
കൂടാതെ കല,കായിക,വിദ്യാഭ്യാസ,സാമൂഹിക ഗംങ്ങളിൽ മികവുതെളിച്ചവരെ യോഗത്തിൽ ആദരിക്കും..തുടർന്ന് കെ.എം..ജി കുടുംബാഗങ്ങളുടെ വിവിധ കലാപരിപാടികൾ നടത്തുമെന്നും പത്രസമ്മേളനത്തിൽ കെ..എം..ജി.. ചെയർമാൻ എം..ഗണേശൻ പറഞ്ഞു..